ഏറ്റുമാനൂര്‍ റെയില്‍വേ മേല്‍പ്പാലത്തിലെ വിള്ളലുകള്‍ അപകട ഭീതി ഉയര്‍ത്തുന്നു. മേല്‍പ്പാലത്തില്‍ പല ഭാഗങ്ങളിലും കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ തെളിഞ്ഞ നിലയിലാണ്. അപകടാവസ്ഥ ശ്രദ്ധയില്‍ പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത് . ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന ഭാഗത്ത് ഏതാനും വര്‍ഷക്കാലം മുന്‍പ് മാത്രം നിര്‍മിച്ച മേല്‍പ്പാലം ആണ് അപകടാവസ്ഥയില്‍ ആയിരിക്കുന്നത്. ചെറു വാഹനങ്ങള്‍ പോലും കടന്നു പോകുമ്പോള്‍ പാലത്തില്‍ കുലുക്കം അനുഭവപ്പെടുന്നതും ഭീതി ഉയര്‍ത്തുന്നുണ്ട്.





0 Comments