കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് കടുത്തുരുത്തി യൂണിറ്റിന്റെ 14-ാമത് വാര്‍ഷികവും, കുടുംബ സംഗമവും നടന്നു. പൊതുസമ്മേളനം കോട്ടയം ജില്ലാ പ്രസിഡന്റ് വി.ടി. ചാക്കോ ഉദ്ഘാടനം ചെയ്തു. കെഎസ്ഇഎസ്എല്‍ കടുത്തുരുത്തി യൂണിറ്റ് പ്രസിഡന്റ് സാബു ജോസഫ് അധ്യക്ഷനായിരുന്നു.
കോട്ടയം ജില്ലാ രക്ഷാധികാരി ബ്രിഗേഡിയര്‍ എം.ഡി ചാക്കോ മുഖ്യപ്രഭാഷണം നടത്തി. മാത്യു ഫിലിപ്പ് സ്വാഗതമാശംസിച്ചു. റ്റി.വി വര്‍ക്കി റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. കോട്ടയം ജില്ലാ സെക്രട്ടറി N .J നോബര്‍ട്ട് ഗാന്ധിദിന സന്ദേശം നല്‍കി. യോഗത്തില്‍ അന്നമ്മ സിറിയക്ക്, സുധാകരന്‍ എ.എന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടോമി നിരപ്പേല്‍, ലളിത എന്‍ നായര്‍, തോമസ് മാത്യു എം, കെ.ഡി സോമന്‍, വി.എസ് ജോസഫ്, ജോളി ജോസഫ്,സണ്ണി ടി.ജെ, ജോര്‍ജ് ടി.പി എന്നിവ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു. ഇന്ത്യ-പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത വിമുക്ത ഭടന്മാരെ ആദരിച്ചു.
0 Comments