Breaking...

9/recent/ticker-posts

Header Ads Widget

വിഭവസമൃദ്ധമായ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു



കൊച്ചുകൊട്ടാരം എല്‍.പി. സ്‌കൂളില്‍ കുട്ടികളിലെ പാഠ്യാനുഭവത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പരിശ്രമത്തില്‍ വിവിധതരം തനത് ഭക്ഷണസാധനങ്ങള്‍ ഒരുക്കിയ മേള ശ്രദ്ധേയമായി. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് വിവിധതരം ഭക്ഷ്യവസ്തുക്കളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികള്‍ക്ക് നേരിട്ട് മനസ്സിലാക്കാന്‍ ഈ പരിപാടി അവസരമൊരുക്കി. 


സ്വന്തമായി ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കി അവതരിപ്പിച്ചതിലൂടെ പഠനം കൂടുതല്‍ രസകരമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചു. സ്‌കൂള്‍ മാനേജര്‍  സെബാസ്റ്റ്യന്‍ ജി മാത്യു പരിപാടിക്ക് നേതൃത്വം നല്‍കി. മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് പുന്നൂസ് പോള്‍, മീനച്ചില്‍ പഞ്ചായത്ത് മെമ്പര്‍ ബിജു കുമ്പളന്താനം എന്നിവര്‍ ഫുഡ് ഫെസ്റ്റില്‍ പങ്കെടുത്തു.  വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണ വൈവിധ്യങ്ങളെക്കുറിച്ച് അറിവ് നേടാനും പുതിയ പാചക രീതികള്‍ പരിചയപ്പെടാനും ഈ പരിപാടി സഹായകമായി.

Post a Comment

0 Comments