Breaking...

9/recent/ticker-posts

Header Ads Widget

ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് MP



പാലായില്‍ ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുറ്റക്കാരെ കസ്റ്റഡിയിലെടുത്ത്  കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് MP ആശ്യപ്പെട്ടു. ഈ ആവശ്യം ജില്ലാ കളക്ടറെയും ജില്ലാ പൊലീസ് മേധാവിയെയും അറിയിച്ചിട്ടുണ്ട്. 

ഇതോടെപ്പം പ്രശ്‌നത്തില്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തി രമ്യമായ പരിഹാരം ഉണ്ടാക്കാന്‍ അധികൃതര്‍ മുന്നോട്ടു വരണമെന്നും MP ആവശ്യപ്പെട്ടു.  നിയമസഭാ സമിതിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലുള്ള മാണി സി കാപ്പന്‍ MLA യ്ക്ക് സ്ഥലത്തെത്താന്‍ കഴിയാതെ പോയ സാഹചര്യത്തില്‍ പ്രശ്‌നത്തിലിടപെടണമെന്ന് MLA തന്നോടഭ്യര്‍ത്ഥിച്ചതായും ഫ്രാന്‍സിസ് ജോര്‍ജ് MP പറഞ്ഞു.


Post a Comment

0 Comments