Breaking...

9/recent/ticker-posts

Header Ads Widget

മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളിയില്‍ തിരുനാള്‍ സമാപിച്ചു.



മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളിയില്‍  വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെയും വിശുദ്ധ കുരിശിന്റെയും തിരുനാള്‍ സമാപിച്ചു. രാവിലെ 10.30 ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിയ്ക്ക് വിജയപുരം രൂപത സഹായ മെത്രാന്‍ റൈറ്റ് റവ. ഡോ. ജസ്റ്റിന്‍ മഠത്തിപ്പമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. 

 റവ. ഡോ സെബാസ്റ്റ്യന്‍ പ്ലാത്തോട്ടം, ഫാ.എബി പാറേപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദിവ്യബലിയ്ക്കു ശേഷം നാടുകുന്ന് കപ്പേളയിലക്ക് നടന്ന പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പ്രദക്ഷിണം തിരികെ ദൈവാലയത്തിലെത്തി പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടന്നു. വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണങ്ങുന്നതിന് ഭക്തജനങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. വികാരി ഫാ തോമസ് പഴവക്കാട്ടില്‍ കൊടിയിറക്ക് കര്‍മ്മം നിര്‍വ്വഹിച്ചു.  നേര്‍ച്ച സദ്യയോടെ തിരുനാള്‍ സമാപിച്ചു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ സമാപന ചടങ്ങുകളിലും നേര്‍ച്ചസദ്യയിലും പങ്കെടുത്തു.


Post a Comment

0 Comments