Breaking...

9/recent/ticker-posts

Header Ads Widget

ഇല്ലിച്ചുവട്-ആക്കക്കുന്ന് റോഡ് ശോചനീയാവസ്ഥയില്‍.



മുത്തോലി പഞ്ചായത്തിലെ  പന്ത്രണ്ടാം വാര്‍ഡിലെ ഇല്ലിച്ചുവട്-ആക്കക്കുന്ന് റോഡ് ശോചനീയാവസ്ഥയില്‍. ഏകദേശം നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് റോഡിന്റെ  ഒരു കിലോമീറ്ററോളം ഭാഗമാണ് പൂര്‍ണമായി തകര്‍ന്നു കിടക്കുന്നത്. 

ഇതിലൂടെ കാല്‍നടയാത്ര പോലും അസാധ്യമായിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെടുന്നതും പതിവാണ്. മെറ്റലിളകി കിടക്കുന്ന റോഡിലൂടെ ഓട്ടോറിക്ഷകള്‍ പോലും ഓടാന്‍ മടിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. നിരവധി  സ്‌കൂള്‍ വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട് . വഴികള്‍ മോശമായതിനാല്‍ സ്‌കൂള്‍ വാഹനങ്ങള്‍  എത്തുന്നതിന് തടസ്സങ്ങള്‍ നേരിടുന്നുണ്ട്.  ഈ റോഡിനോട് അധികൃതര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്നാട്ടുകാര്‍.


Post a Comment

0 Comments