ഭരണങ്ങാനത്ത് വനിതാ ഫിറ്റ്‌നസ് സെന്റര്‍ ജോസ് K മാണി MP ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിന് കേരളം നല്‍കുന്ന സംഭാവന മഹത്തരമാണെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ഭരണങ്ങാനത്ത് വനിത ഫിറ്റ്‌നസ് സെന്റര്‍ സ്ഥാപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളില്‍ കാലോചിതമായ മാറ്റങ്ങളാണ് അടുത്ത കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും എം.പി പറഞ്ഞു.
0 Comments