Breaking...

9/recent/ticker-posts

Header Ads Widget

കല്ലറ ഗ്രാമപഞ്ചായത്തിലെ വികസന സദസ്



കല്ലറ ഗ്രാമപഞ്ചായത്തിലെ വികസന സദസ് സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കല്ലറ- തലയാഴം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന വാക്കേത്തറ -കപ്പിക്കാട് റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും  ഇതോടെ മുണ്ടാര്‍, കല്ലറ നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാവുമെന്നും എം.എല്‍.എ. പറഞ്ഞു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ അധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പളളി മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ റിസോഴ്‌സ് പേഴ്‌സണ്‍ സി. മഹേഷും ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ സെക്രട്ടറി കെ.പി. യശോധരനും അവതരിപ്പിച്ചു.കളിക്കളം,പൊതുശ്മശാനം, വയോജന സൗഹൃദ പദ്ധതികള്‍, കാര്‍ഷിക മേഖലയുടെ സമഗ്രവികസനം എന്നിവ  നടപ്പിലാക്കണമെന്ന് ചര്‍ച്ചയില്‍ നിര്‍ദേശം വന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി മനോജ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്തംഗം പി.വി. സുനില്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.കെ. ശശികുമാര്‍, മിനി ജോസ്, ജോയി കോട്ടായില്‍, ലീല ബേബി, ഷൈനി ബൈജു, അമ്പിളി ബിനീഷ്, ജോയി കല്പകശ്ശേരി, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ.പി. സുഗുണന്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ നിഷ ദിലീപ്,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments