കേരള പ്രവാസി സംഘം കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 7, 8 തീയതികളില്‍ കോട്ടയത്ത് രാപ്പകല്‍ സമരം നടത്തുന്നു. സമരത്തിന്റെ പ്രചരണാര്‍ത്ഥം നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് പാലായില്‍ സ്വീകരണം നല്‍കി.
പ്രവാസി പദ്ധതിക്ക് കേന്ദ്ര വിഹിതം അനുവദിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാപ്പകല്‍ സമരം സംഘടിപ്പിച്ചിരിക്കുന്നത്. പാലായില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ടി.കെ മുകുന്ദന്‍ അധ്യക്ഷനായിരുന്നു. ജാഥാ ക്യാപ്റ്റന്‍ അബ്ദുല്‍ സലീം മാളൂസ്, വൈസ് ക്യാപ്റ്റന്‍ ഫാത്തിമ ഇബ്രാഹിം, ജാഥ മാനേജര്‍ അനില്‍ എസ്, ജാഥ അംഗങ്ങളായ യാസര്‍ അഹമ്മദ്, രാജേഷ് സി.കെ, എം.എം ഇസ്മയില്‍, ഷെന്‍സി തോമസ്, രാധികാ രാജന്‍, സെബാസ്റ്റ്യന്‍ ആന്റണി, വി.ജി വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒക്ടോബര്‍ 7,8 തീയതികളിലാണ് കോട്ടയത്ത് രാപ്പകല്‍ സമരം നടക്കുന്നത്.





0 Comments