Breaking...

9/recent/ticker-posts

Header Ads Widget

കേരളാ സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് വാര്‍ഷികവും കുടുംബസംഗമവും



കേരളാ സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് കല്ലറ യൂണിറ്റിന്റെ 41-ാമത് വാര്‍ഷികവും കുടുംബസംഗമവും കല്ലറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ ഉദ്ഘാടനം ചെയ്തു.  യൂണിറ്റ് പ്രസിഡന്റ് R അശോക് കുമാര്‍ അദ്ധ്യക്ഷനായിരുന്നു. 

ജില്ല സെക്രട്ടറി റോബര്‍ട്ട് ടി.ജെ മുഖ്യപ്രഭാഷണം നടത്തി. അരവിന്ദ് ശങ്കര്‍, പോള്‍ എം വര്‍ക്കി,യൂണിറ്റ് വൈസ് പ്രസിഡന്റ് ശശി കുമാര്‍ ആര്‍, മാത്യു കെ.സി കരുനാട്ട്, സരിത വി സുനില്‍, റെജി മോള്‍ ജയചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നിര്‍വഹിച്ചു. രാഷ്ട്രപതിയുടെ വിശിഷ്ട സേവ മെഡല്‍ നേടിയ ജില്ലാ ഫയര്‍ ഓഫീസര്‍ എസ്.കെ. ബിജുമോന്‍, 50 -ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന  കെ.പി ബാലകൃഷ്ണന്‍ നായര്‍, Kg ശ്രീധരന്‍, tv ദാമോദരന്‍, എബ്രഹാം ലൂക്കോസ് എന്നിവരെ കെ.ആര്‍ ബാലകൃഷ്ണന്‍ ആദരിച്ചു. സ്‌കോളര്‍ഷിപ്പ് വിതരണവും, കലാ-കായിക മത്സരങ്ങളും നടന്നു.


Post a Comment

0 Comments