Breaking...

9/recent/ticker-posts

Header Ads Widget

കേരള സീനിയര്‍ ലീഡേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു



തെരുവുനായ വിമുക്ത കേരളം എന്ന എന്ന സന്ദേശവുമായി കേരള സീനിയര്‍ ലീഡേഴ്‌സ് ഫോറത്തിന്റെ  ആഭിമുഖ്യത്തില്‍ നടത്തിയ വാക്കത്തോണ്‍, ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ  6.30ന് കോട്ടയം ഡിവൈഎസ്പി കെ.എസ് അരുണ്‍ ഫ്‌ലാഗ് ഓഫ് ചെയ്ത സന്ദേശയാത്ര 9 കിലോമീറ്റര്‍ സഞ്ചരിച്ച് കോട്ടയം കോടിമത കാര്‍ഗില്‍ ഹോട്ടലില്‍ സമാപിച്ചു.  

സമ്മേളനത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡണ്ട് ജോസ് പുതുക്കാടന്‍, ഗോപ്പിയോ ഗ്ലോബല്‍ ചെയര്‍മാന്‍  സണ്ണി കുലത്താക്കല്‍, വേള്‍ഡ് പീസ് മിഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഫിലിപ്പ് ജോസഫ്  എന്നിവരെ മൊമെന്റോ നല്‍കി ഡിവൈഎസ്പി ആദരിച്ചു.. തെരുവ് നായ്ക്കളുടെ ശല്യത്തില്‍ നിന്നും പൊതുജനങ്ങളെ രക്ഷിക്കുവാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നും നായ്ക്കളുടെ കടി ഏല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സാ സഹായവും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ ഈ കൂട്ട നടത്തത്തില്‍ പങ്കാളികളായത്.കാരിത്താസ് ഹോസ്പിറ്റലിന്റെ  ആംബുലന്‍സ് സര്‍വീസ് ജാഥയെ അനുഗമിച്ചു. സമാപന സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA  പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കേരള സീനിയര്‍ ലീഡേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡണ്ട് ബി. രാജീവ്, ജനറല്‍ സെക്രട്ടറി ജോര്‍ജ് ചാക്കച്ചേരി, ട്രഷറര്‍ കവിയൂര്‍ ബാബു, ആം ആദ്മി ജില്ലാ പ്രസിഡന്റ്  ജോയി ആനിത്തോട്ടം, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ്  ജോസ് പുതുക്കാടന്‍ തുടങ്ങിയവര്‍ വാക്കത്തോണിന് നേതൃത്വംനല്‍കി.


Post a Comment

0 Comments