Breaking...

9/recent/ticker-posts

Header Ads Widget

കെഴുവംകുളം ഗവ: LP സ്‌കൂളിന് പുതിയ മന്ദിരം നിര്‍മ്മിക്കുന്നു.




ഒരു നൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുളള കെഴുവംകുളം ഗവ: LP സ്‌കൂളിന് പുതിയ മന്ദിരം നിര്‍മ്മിക്കുന്നു. നൂറു വര്‍ഷത്തിലധികം പഴക്കമുള്ള സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടം എന്ന പദ്ധതിയുടെ ഭാഗമായി മാണി സി കാപ്പന്‍ MLA യുടെ നിര്‍ദേശ പ്രകാരം സംസ്ഥന ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 1.5 കോടി രൂപ ഉപയോഗിച്ചാണ് നിര്‍മാണം. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മാണി സി കാപ്പന്‍ MLA നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. 

വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി ഓണ്‍ലൈനില്‍ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ കളി ഉപകരണങ്ങളുടെ വിതരണവും മുഖ്യ പ്രഭാഷണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അധ്യക്ഷയായിരുന്നു ഹെഡ്മാസ്റ്റര്‍ B രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസി പൊയ്കയില്‍ ,AEO  ഡോ.KR ബിന്ദുജി , BPC ഡോ. ടെന്നി വര്‍ഗീസ്. ആലീസ് ജോഷി, P C ജോര്‍ജ PTA പ്രസിഡന്റ് അരുണ്‍ Gനായര്‍, ജോസുകുട്ടി ആന്റണി, ബറ്റ്‌സി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments