Breaking...

9/recent/ticker-posts

Header Ads Widget

വേലകളിയുടെ പുതിയ ബാച്ച് വിജയദശമി ദിനത്തില്‍ ആരംഭിച്ചു.



കിടങ്ങൂര്‍ എറത്തേടത്ത് കൊട്ടാരം നടന കലാകേന്ദ്രത്തില്‍ വേലകളിയുടെ പുതിയ ബാച്ച് വിജയദശമി ദിനത്തില്‍ ആരംഭിച്ചു. പരമ്പരാഗത അനുഷ്ഠാന കലാരൂപമായ വേലകളി ചിട്ടയോടെ പരിശീലിപ്പിക്കുന്ന പരിശീലന കേന്ദ്രമാണ് കിടങ്ങൂര്‍ ഏറത്തേടത്ത് കൊട്ടാരം നടന കലാകേന്ദ്രം. ഫോക് ലോര്‍ പുരസ്‌കാരം നേടിയിട്ടുള്ള വേലകളി ആചാര്യന്‍ പെരുമ്പാട്ട് നാരായണ കൈമളാണ് കുട്ടികളെ  വേലകളി അഭ്യസിപ്പിക്കുന്നത്. 

കിടങ്ങൂര്‍ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് തിരുമുമ്പില്‍ വേലകളി അവതരിപ്പിക്കുന്നത് ഏറത്തേടത്ത് നടന കലാകേന്ദ്രത്തില്‍ പരിശീലനം നേടിയ കുട്ടികളാണ്. അഞ്ചു വര്‍ഷം കൂടുമ്പോഴാണ പുതിയ ബാച്ച് ആരംഭിക്കുന്നത്. വിജയദശമി ദിനത്തില്‍ പുതിയ ബാച്ചിലെ കുട്ടികള്‍ നാരായണ കൈമളുടെ മുന്നില്‍ ദക്ഷിണ വച്ച് പരിശീലനത്തിന് തുടക്കമിട്ടു. വേലകളി യ്ക്കായി ചെണ്ട അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റവും ഇതോടൊപ്പം നടന്നു. 5 കുട്ടികളാണ് വേലകളി ചെണ്ടയില്‍ അരങ്ങേറ്റം നടത്തിയത്. പാരമ്പര്യ അനുഷ്ഠാന കലാരൂപമായ വേലകളി സംരക്ഷിച്ച് നിലനിര്‍ത്തി പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കുക എന്ന ശ്രമകരമായ ദൗത്യമാണ് പെരുമ്പാട്ട് നാരായണ കൈമളുടെ നേതൃത്വത്തില്‍ നടന കലാകേന്ദ്രം നടത്തി വരുന്നത്.


Post a Comment

0 Comments