വിജയദശമി ദിനത്തില്‍ കിടങ്ങൂര്‍ പികെവി ലൈബ്രറിയില്‍ വയലിന്‍, ചിത്രരചന ക്ലാസുകളുടെ വിദ്യാരംഭം നടന്നു. വയലിനും, ചിത്രരചനയും അഭ്യസിക്കുന്നതിനായി കുട്ടികള്‍ ആചാര്യന്മാര്‍ക്കു മുന്നില്‍ ദക്ഷിണ സമര്‍പ്പിച്ച് പുതിയ തുടക്കം കുറിച്ചു. വയലിനില്‍ സജി ഏറ്റുമാനൂരും, ചിത്രരചനയില്‍ ബിനീഷ് കെഴുവംകുളവുമാണ് അധ്യാപകര്‍. എല്ലാ ഞായറാഴ്ചകളിലും ക്ലാസ്സ്നടക്കും.
0 Comments