കോട്ടയം മീനച്ചില്‍ പഞ്ചായത്തിലെ കൊങ്ങോലക്കടവ് പാലം കോണ്‍ക്രീറ്റ് തകര്‍ന്ന് അപകടാവസ്ഥയില്‍. പാലത്തിനടയിലെ കോണ്‍ക്രീറ്റ് പൂര്‍ണമായും ഒലിച്ചുപോയതോടെ അടിഭാഗത്ത് പൂര്‍ണമായും കമ്പികള്‍ തെളിഞ്ഞ നിലയിലാണ്. ഭാരവാഹനങ്ങള്‍ സഞ്ചരിക്കുന്നത് അധികൃതര്‍ തടഞ്ഞെങ്കിലും രാത്രികാലങ്ങളില്‍ ലോഡുമായി വാഹനങ്ങള്‍ പോകുന്നത് പാലം തകരാനിടയാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
0 Comments