Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷികാഘോഷവും, സംരംഭകത്വ ലോണ്‍ മേളയും



കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 61-ാമത് വാര്‍ഷികാഘോഷവും ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചുകൊണ്ട് 1500 കുടുംബങ്ങള്‍ക്കായി നടപ്പിലാക്കുന്ന വരുമാന സംരംഭകത്വ ലോണ്‍ മേളയും മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സേവന  രംഗത്ത് മാതൃകാപരമായ വലിയ  പുരോഗതിയാണ് കോട്ടയം  സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നേടിയിട്ടുള്ളതെന്ന്  അദ്ദേഹം പറഞ്ഞു. 

തെള്ളകം ചൈതന്യയില്‍ നടന്ന ചടങ്ങില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം  അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. തോമസ് ആനിമൂട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ്, കോട്ടയം അതിരൂപത പ്രസ്ബിറ്റല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഫാ. അബ്രഹാം പറമ്പേട്ട്, കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, തോമസ് ചാഴികാടന്‍ എക്സ്. എം.പി, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ്  എക്സ്. എം.എല്‍.എ, ധനലക്ഷ്മി ബാങ്ക് റീജിയണല്‍ ഹെഡ് ശ്രീകാന്ത് വി.വി, കെ.എസ്.എസ്.എസ് അസ്സി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. ധനലക്ഷ്മി ബാങ്കുമായി സഹകരിച്ച് വരുമാന സംരംഭകത്വ ലോണ്‍ മേളയുടെ ഭാഗമായി ഏഴ് കോടി അമ്പത് ലക്ഷം രൂപയാണ്  സംരംഭകര്‍ക്ക്  ലഭ്യമാക്കുന്നത്.


Post a Comment

0 Comments