Breaking...

9/recent/ticker-posts

Header Ads Widget

ബ്ലോക്ക് ലെവല്‍ സ്‌പോര്‍ട്‌സ് സമാപിച്ചു



കേന്ദ്രയുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള 'മേരാ യുവഭാരത് - കോട്ടയം' സംഘടിപ്പിച്ച ളാലം - കാഞ്ഞിരപ്പള്ളി -ഈരാറ്റുപേട്ട മേഖലകളിലെ ബ്ലോക്ക് ലെവല്‍ സ്‌പോര്‍ട്‌സ് സമാപിച്ചു. ഐങ്കൊമ്പ് ഗ്രാമചേതന സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ടൂര്‍ണമെന്റുകളില്‍ വോളിബോള്‍, ഫുട്‌ബോള്‍, വനിതാ ബാഡ്മിന്റണ്‍, അത്ലറ്റിക്‌സ് എന്നീ ഇനങ്ങളില്‍ വിവിധ വേദികളില്‍ മല്‍സരങ്ങള്‍ നടന്നു. കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ രാമപുരം സതേണ്‍ എഫ്.സി. കിരീടം സ്വന്തമാക്കി. യുണൈറ്റഡ് FC കടനാട് ആണ് രണ്ടാം സ്ഥാനം നേടിയത്. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജിജി തമ്പി സമ്മാനദാനം നിര്‍വഹിച്ചു.  


കൊല്ലപ്പള്ളി പഞ്ചായത്ത് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ വോളിക്ലബ്ബ് കൊല്ലപ്പള്ളി ചാമ്പ്യന്മാരായി. ചൂണ്ടച്ചേരി ഗ്യാങ്സ്റ്റര്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് രണ്ടാം സ്ഥാനം നേടി. ഐങ്കൊമ്പ് അംബികാ വിദ്യാഭവന്‍ സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന വനിതാ ബാഡ്മിന്റണ്‍ മത്സരത്തില്‍ ദേവികൃഷ്ണ കെ.എച്ച് ജേതാവായപ്പോള്‍ ലക്ഷ്മി നന്ദന ബി രണ്ടാം സ്ഥാനം നേടി. അത്ലറ്റിക്‌സില്‍ വിഷ്ണു S, അഭിഷേക് KJ, നവനീത് പ്രകാശ് എന്നിവര്‍ ചാമ്പ്യന്‍മാരായി. സമാപന സമ്മേളനത്തില്‍ കടനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍  സിബി ജോസഫ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിര്‍വഹിച്ചു. ഗ്രാമചേതന സെക്രട്ടറി എന്‍. വിനയചന്ദ്രന്‍ അധ്യക്ഷനായിരുന്നു. ഗ്രാമചേതന രക്ഷാധികാരി ഡോ. വിനയകുമാര്‍ ബി, ജോയിന്റ് സെക്രട്ടറി അഖില്‍ സോമന്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍മാരായ ജയകൃഷ്ണന്‍ കെ. ആര്‍, ഗോപീകൃഷ്ണന്‍, രാഹില്‍ എസ് നായര്‍, ബിന്ദു സന്തോഷ്, നവനീത് പ്രകാശ്, അജിത് ആര്‍, രാഹുല്‍ എസ് നായര്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments