Breaking...

9/recent/ticker-posts

Header Ads Widget

മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു



കൊല്ലപ്പള്ളി ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ Eye micro surgery & Laser centre തിരുവല്ലയുടെ സഹകരണത്തോടെ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.  ഗാന്ധിജയന്തി ദിനത്തില്‍ കൊല്ലപ്പള്ളി ലയണ്‍സ് ക്ലബ് ഹാളില്‍,  മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം മാണി സി. കാപ്പന്‍ എം.എല്‍.എ നിര്‍വഹിച്ചു. ക്ലബ്ബ്
 പ്രസിഡന്റ് ലോയിറ്റ് ജോസഫ്  അധ്യക്ഷനായിരുന്നു.Dr. സാം മാത്യു  ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും, വ്യായാമത്തിന്റെ ആവശ്യകതയെ പറ്റിയും  ക്ലാസ്സ് എടുത്തു.  


ഡിസ്ട്രിക്റ്റ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ്  ജിജി തമ്പി മുഖ്യപ്രഭാഷണം നടത്തി.  Dr. P. K. ബാലകൃഷ്ണന്‍,  ജോഷി കുമാരന്‍, നിക്‌സണ്‍ അറക്കല്‍, ബെന്നി മാത്യു ചോക്കാട്ട്, ഹരിദാസ് തോപ്പില്‍ എന്നിവര്‍ സംസാരിച്ചു.  ആവശ്യമുള്ളവര്‍ക്ക് സൗജന്യ മായി ഇസിജി  പരിശോധന നടത്തി .രാജീവ് ഗാന്ധി  സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയുടെ നേതൃത്വത്തില്‍ സൗജന്യ നിരക്കില്‍ രക്ത പരിശോധനയും ഉണ്ടായിരുന്നു. SFK പ്രോഗ്രാമിന്റെ ഭാഗമായി പാലാ BRC യുമായി ചേര്‍ന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രത്യേക പരിശോധനയുംനടത്തുകയുണ്ടായി.

Post a Comment

0 Comments