മൂന്നിലവ് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ മങ്കൊമ്പ് അഞ്ചുകുടിയാര്‍ റോഡ്, തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 25 ലക്ഷം രൂപ അനുവദിച്ച് പണിതീര്‍ത്തു. റോഡിന്റെ ഉല്‍ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡണ്ട് മറിയാമ്മ ഫെര്‍ണാണ്ടസ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് മെമ്പര്‍ ബിന്ദു സെബാസ്റ്റ്യന്‍, വാര്‍ഡ് മെമ്പര്‍ ലിന്‍സി ജയിംസ് ,യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് സ്റ്റാന്‍ലി മാണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മങ്കൊമ്പ് ഇടവക വികാരി റവ റോയ് പി തോമസ് , അപ്പര്‍ മങ്കൊമ്പ് ഇടവക വികാരി റവ ഡീക്കന്‍ ഇമ്മാനുവല്‍ രാജ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റെനി ചാക്കോ ,ജസ്റ്റിന്‍ ജോണ്‍, ടോമി കുരിശങ്ക പറമ്പില്‍, ജോസഫ് മണര്‍കാട്ട്, ജോര്‍ജുകുട്ടി പുത്തന്‍വീട്ടില്‍, സെബാസ്റ്റ്യന്‍ മൂത്തശ്ശേരില്‍, ജോസഫ് സാമുവല്‍ സാമുവല്‍ കട്ടിലാനിക്കല്‍, കൃഷ്ണന്‍കുട്ടി നെല്ലിക്കശേരില്‍, മോഹന്‍, സാം മൂത്തശേരി, മാത്യു മണര്‍കാട്ട് എന്നിവര്‍ സംസാരിച്ചു.


.webp)


0 Comments