Breaking...

9/recent/ticker-posts

Header Ads Widget

ഗാന്ധിജയന്തി ദിനത്തില്‍ സാംസ്‌കാരിക സര്‍ഗോത്സവം നടന്നു



മുഖം സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍  ഗാന്ധിജയന്തി ദിനത്തില്‍ സാംസ്‌കാരിക സര്‍ഗോത്സവം കിടങ്ങൂര്‍ ഗവ. എല്‍പിബി സ്‌കൂള്‍ ഹാളില്‍ വച്ച് നടന്നു. LP, UP വിഭാഗങ്ങളിലായി പ്രസംഗമത്സരം, ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചു.  

മഹാത്മാ ഗാന്ധിയുടെ ജീവിത വഴികളെ വരച്ചുകാട്ടുന്ന ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചു. സിഎംഎസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അര്‍ച്ചന എ.കെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. വര്‍ത്തമാനകാല ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ ഗാന്ധി വഹിച്ച പങ്ക് നിസ്തുലമാണ് എന്ന് ഡോ. അര്‍ച്ചന  അഭിപ്രായപ്പെട്ടു.  എന്‍. ബി സുരേഷ് ബാബു യോഗത്തില്‍ അധ്യക്ഷനായിരുന്നു. ഡോ. എം.ജി ബാബുജി മുഖ്യപ്രഭാഷണം നടത്തി.  കൈകൊട്ടിക്കളി, ഓട്ടന്‍തുള്ളല്‍, ഗാനസദസ്സ്, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവയും നടന്നു.  ആനന്ദക്കുട്ടന്‍, ചന്ദ്രാജി വി.സി,  ഡോ. എബിന്‍ എം ദേവസ്യ, ജയമോള്‍, സോമന്‍  എന്നിവര്‍ സംസാരിച്ചു.


Post a Comment

0 Comments