കഴുത്തില്‍ ആഴത്തിലുള്ള മുറിവാണുള്ളത്. മൃതദേഹത്തിനും സമീപത്തു നിന്നും വാക്കത്തിയും കറിക്കത്തിയും കണ്ടെത്തി. ലിനി വര്‍ഷങ്ങളായ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു.മരണ കാരണം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ വ്യക്തമാകുവെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. ലീനയുടെ ആഭരണങ്ങള്‍ ഊരിവെച്ച നിലയിലാണ് കണ്ടെത്തിയത്. ലീനയും, ഭര്‍ത്താവും, ഭര്‍ത്താവിന്റെ പിതാവും, മകനുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മൂത്ത മകന്‍ കോട്ടയം മെഡിക്കല്‍ കോളേജിനും സമീപം ഹോട്ടല്‍ നടത്തുകയാണ്. ഇയാള്‍ രാത്രി 12:00 ക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞ വാര്‍ഡ് കൗണ്‍സിലര്‍ ടോമി പുളിമാംതുണ്ടവും സമീപവാസികളും സ്ഥലത്തെത്തി. ഏറ്റുമാനൂര്‍ എസ്.ഐ അഖില്‍ ദേവ്, എസ്.ഐ ഉദയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് എത്തി. വ്യാഴാഴ്ച രാവിലെ ഡിവൈഎസ്പിമാരായ കെ.പി ടോംസണ്‍, കെ.ജെ തോമസ്, വിരല്‍ അടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.





0 Comments