പാലാ കെ.എം.മാണി സ്മാരക ഗവ ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിന് പുതിയ വാഹനം ലഭിച്ചു. കിടപ്പു രോഗികള്‍ക്ക് ചികിത്സാ സൗകര്യം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ജോസ് K മാണി MP യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ലഭ്യമാക്കിയ 11 ലക്ഷം രൂപ ഉപയോഗിച്ചാണ് വാഹനം വാങ്ങിയത്. വാഹന സൗകര്യം പരിമിതമായിരുന്നതിനാല്‍ കിടപ്പു രോഗികളെ അവരുടെ വീടുകളില്‍ എത്തി ചികിത്സ നല്‍കുന്ന പദ്ധതി വളരെ ബുദ്ധിമുട്ടിയിരുന്നു.
250-ല്‍ പരം കിടപ്പു രോഗികള്‍ക്ക് പാലിയേറ്റീവ് വിഭാഗം സേവനം നല്‍കുന്നത്. സ്വന്തമായി വാഹന സൗകര്യം ലഭ്യമായതോടെ രോഗിയെ തേടി ഡോക്ടര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വളരെ വേഗം എത്തുവാന്‍ സൗകര്യമായതായി സൂപ്രണ്ട് ഡോക്sര്‍ ടി.പി.അഭിലാഷ് പറഞ്ഞു. എമര്‍ജന്‍സി റെസ്‌പോണ്‍സ് ഹെല്‍ത്ത് ടീം, ആരോഗ്യ ക്യാമ്പുകള്‍, സെമിനാറുകള്‍, മറ്റ് മീറ്റിംഗുകള്‍, മരുന്ന് ശേഖരണം എന്നീ ആവശ്യങ്ങള്‍ക്കും വാഹന സൗകര്യം ഉപകരിക്കുമെന്ന് സൂപ്രണ്ട് പറഞ്ഞു. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജോസ് കെ.മാണി എം.പി വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. പാലാ ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാനാണ് ശ്രമിക്കുന്നതെന്ന് ജോസ് കെ മാണി പറഞ്ഞു. നിര്‍ ധന രോഗികള്‍ക്ക് ആരോഗ്യ പരിരക്ഷക്കായ് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് ജോസ് കെ.മാണി എം.പി.അറിയിച്ചു. ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ , നഗരസഭാംഗങ്ങളായ ലിസിക്കുട്ടി മാത്യു, ആന്റോ പടിഞ്ഞാറേക്കര ,ഷാജു തുരുത്തന്‍, സാവിയോ കാവുകാട്ട്, ലീന സണ്ണി, ബൈജു കൊല്ലംപറമ്പില്‍, ഹോസ്പിറ്റല്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഷാര്‍ളി മാത്യു, ബിജു പാലൂപടവന്‍, ജയ്‌സണ്‍ മാന്തോട്ടം, കെ.എസ്.രമേശ് ബാബു, ആര്‍.എം.ഒ. ഡോ: രേഷ്മ സുരേഷ് എന്നിവരും പങ്കെടുത്തു.





0 Comments