Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് വെള്ളിയാഴ്ചയും തുടരും



പാലായില്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് വെള്ളിയാഴ്ചയും തുടരും. വെള്ളിയാഴ്ച മീനച്ചില്‍ താലൂക്കില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കുമെന്ന്  തൊഴിലാളി സംഘടനാ നേതാക്കള്‍  വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന പണിമുടക്കില്‍ താലൂക്കിലെ മുഴുവന്‍ ബസ് ജീവനക്കാരും പങ്കെടുക്കും. കൊട്ടാരമറ്റം സ്റ്റാന്റില്‍ ബസ് ജീവനക്കാരെ മര്‍ദ്ദിച്ച SFI, DYFI പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന ആവശ്യമായാണ് പണിമുടക്ക്. അധികാരം കയ്യിലുണ്ടെന്നും നടപടി ഉണ്ടാകുകയില്ലെന്നും കരുതി അക്രമം നടത്തുന്ന തിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് പണിമുടക്കെന്ന് നേതാക്കള്‍ പറഞ്ഞു. പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിട്ടും അക്രമം തടയാന്‍ ശ്രമിച്ചില്ല. പൊലീസ് അനങ്ങാപ്പാറ നയം തുടര്‍ന്നാല്‍ ജില്ലാതലത്തില്‍ പണിമുടക്ക് നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ തൊഴിലാളി സംഘടനാ നേതാക്കളായ രാജേഷ്, ബിബിന്‍ ,ദിലീപ്, BMS ജനറല്‍ സെകട്ടറി രതീഷ് കെ രാജ് BMS പാലാ മേഖലാ സെക്രട്ടറി Rശങ്കരന്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments