സംഘര്‍ഷമേഖലകളില്‍ പ്രതിരോധം സൃഷ്ടിക്കുന്നതിനു മുന്നില്‍ നില്‍ക്കേണ്ടിവരുന്ന പോലീസിന് ആവശ്യമായ സുരക്ഷാസംവിധാനങ്ങളില്ല. ബഹുഭൂരിപക്ഷം പേര്‍ക്കും സ്വന്തം ഹെല്‍മെറ്റുകളാണ് സുരക്ഷ ആകുന്നത്. ഇരുചക്രവാഹനത്തില്‍ എത്തുന്നവര്‍ക്കു മാത്രമാവും അതും ഉണ്ടാവുക. സംഘര്‍ഷമേഖലകളില്‍ നിര്‍ഭയമായി ജോലി ചെയ്യുവാന്‍ സുരക്ഷയുടെ ഭാഗമായി ഉറപ്പുവരുത്തേണ്ട ചട്ടിത്തൊപ്പികള്‍ പോലും കൃത്യമായി ഉറപ്പുവരുത്തുവാന്‍ മേലധികാരികള്‍ക്ക് കഴിയാതെ പോകുന്നു. മെറ്റല്‍തൊപ്പികള്‍ വേണ്ടത്ര ലഭ്യമല്ലാതെ പോകുന്നത് മൂലമാണ് പലര്‍ക്കും ഹെല്‍മെറ്റുകളെ ആശ്രയിക്കേണ്ടിയും വരുന്നത്. ഏറ്റുമാനൂരില്‍ മന്ത്രി വാസവന്റെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് പ്രതിരോധിക്കുവാന്‍ എത്തിയ ബഹുഭൂരിപക്ഷം പോലീസുകാര്‍ക്കും അഭയമായത് സ്വന്തം ഹെല്‍മറ്റുകളാണ്.
0 Comments