Breaking...

9/recent/ticker-posts

Header Ads Widget

3000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള MCF നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.



അയര്‍ക്കുന്നം പഞ്ചായത്തിലെ പൂതിരിയില്‍ 3000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള MCF നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പഞ്ചായത്തിലെ 20 വാര്‍ഡുകളിലെയും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ സംഭരിക്കാന്‍ കഴിയുന്ന MCF ന്റെ പ്രവര്‍ത്തനോദ്ഘാടനം ചാണ്ടി ഉമ്മന്‍ MLA നിര്‍വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍ അധ്യക്ഷയായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് ഷൈലജ റജി സ്വാഗതമാശംസിച്ചു. ജില്ലാ പഞ്ചായത്തംഗം റെജി എം ഫിലിപ്പൊസ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാരായ ജയിന്‍ വര്‍ഗീസ് , ജോയിസി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലിസമ്മ ബേബി, സുജാത ബിജു, പഞ്ചായത്തംഗങ്ങളായ ചന്ദ്രിക സോമന്‍, അരവിന്ദ് v,  ജോണി കുര്യന്‍ , ടോംസി ജോസഫ്, ലാല്‍സി പി മാത്യു, ജോര്‍ജ് vC,പ്രീതി ബിജു, റിഷി കെ പുന്നൂസ് , മോനിമോള്‍ ജയ്‌മോന്‍, ഷീനമാത്യു, മഞ്ജു സുരേഷ് , വത്സലകുമാരി , K C ഐപ്പ് ,ശാന്തി പ്രഭാത ,രാജശ്രീ, ബി.ഡി. ഒ പ്രദീപ് പി.ജി , പഞ്ചായത്ത് സെക്രട്ടറി വിജയന്‍ എം , കുടുംബശ്രീ ചെയര്‍പേഴ്‌സന്‍ ബീനമോള്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.


Post a Comment

0 Comments