പൂവരണി ഗവ. യു. പി. സ്‌കൂളിന് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം മാണി സി.കാപ്പന്‍ എം. എല്‍. എ. നിര്‍വഹിച്ചു. 1.58 കോടി മുതല്‍ മുടക്കിയാണ് കെട്ടിടം നിര്‍മിക്കുന്നത്. മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സോജന്‍ തൊടുകയില്‍ അധ്യക്ഷത വഹിച്ചു. യോഗം ജോസ് കെ. മാണി എം. പി.ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ മത്സരാര്‍ത്ഥി അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി കുമാരി മൈഥിലി ശ്യാമിനെ യോഗത്തില്‍ അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബു പൂവേലില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിന്‍സി മാര്‍ട്ടിന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, പഞ്ചായത്ത് മെമ്പര്‍മാരായ ബിജു റ്റി. ബി, ഇന്ദു പ്രകാശ്, നളിനി ശ്രീധരന്‍, ലിസമ്മ ഷാജന്‍, വിഷ്ണു പി. വി, ജയശ്രീ സന്തോഷ്, ബിജു ജേക്കബ്, ബിന്ദു ശശികുമാര്‍, ഡി. പി. സി. പ്രസാദ് കെ.ജെ., എ. ഇ. ഒ. സജി കെ. ബി., ബി. പി. സി. രാജ്കുമാര്‍ കെ, ജോര്‍ജ് തോമസ്, ശ്രീകല കെ.ബി,ഷാജിമോന്‍ പി. വി., സിബി ജോസഫ്, നീതു ആന്റണി, ബെനീറ്റ ജിന്‍സ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു ഹെഡ്മാസ്റ്റര്‍ ഷിബുമോന്‍ ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാനും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സാജോ പൂവത്താനി സ്വാഗതവും സീനിയര്‍ ടീച്ചര്‍ സനുജ എസ്. കൃതജ്ഞതരേഖപ്പെടുത്തി.


.webp)


0 Comments