PSC പരീക്ഷകളുടെ സമയക്രമം ഉദ്യോഗാര്‍ത്ഥികളെ വലയ്ക്കുന്നതായി പരാതി. പല പരീക്ഷകളും രാവിലെ ഏഴു മണിക്ക് ആരംഭിക്കുമ്പോള്‍ സ്വന്തമായി വാഹനമില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാ സെന്ററുകളിലെത്താന്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. സ്വകാര്യ ബസ്സുകള്‍ പലതും 6.30 യോടെ സര്‍വ്വിസ് ആരംഭിക്കുന്നത്. ഗ്രാമീണമേഖലകളിലുള്ള വരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. സ്വന്തമായി വാഹനമുള്ളവര്‍ക്കു പോലും 2 മണിക്കൂര്‍ യാത്രചെയ്ത് പരീക്ഷാ കേന്ദ്രത്തിലെത്തേണ്ടി വരുന്നത് ബുദ്ധിമുട്ടുളവാക്കുകയാണ്.  സമയം കഴിയുമോ എന്ന ആശങ്കയോടെയാണ് പലരും പരീക്ഷാകേന്ദ്രങ്ങളിലെത്തുന്നത്.  പരീക്ഷാസമയം എട്ടു മണി മുതല്‍ ആക്കുകയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ  ദൂരത്തില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുകയും ചെയ്യണമെന്ന് ആവശ്യമുയരുകയാണ്. സമയക്രമത്തിലെ അപാകതകള്‍ മൂലമുണ്ടാക്കുന്ന  ടെന്‍ഷനില്‍ നിന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് മോചനം നല്‍കാന്‍ PSC അധികുതര്‍ നടപടിയെടുക്കണമെന്നും ആവശ്യമുയരുകയാണ്.
 





 
 
 
 
 
 
 
 
0 Comments