ലോക ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച് പുലിയന്നൂര്‍ ഗവണ്‍മെന്റ് ന്യൂ എല്‍.പി സ്‌കൂളില്‍ നാടന്‍ ഭക്ഷ്യ മേള സംഘടിപ്പിച്ചു. ആരോഗ്യത്തെ അപകടപ്പെടുത്തുന്ന ജങ്ക് ഫുഡുകള്‍ ഇഷ്ടപ്പെടുന്ന പുതുതലമുറയ്ക്ക് നാടന്‍ ഭക്ഷ്യവിഭവങ്ങളുടെ ഗുണമേന്മയും രുചിയും ബോധ്യപ്പെടുത്തുന്നതിനും വീട്ടിലെ അടുക്കളയില്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് ഭക്ഷ്യ മേള സംഘടിപ്പിച്ചതെന്ന് ഹെഡ്മിസ്ട്രസ് ആശാ ബാലകൃഷ്ണന്‍ പറഞ്ഞു.





0 Comments