Breaking...

9/recent/ticker-posts

Header Ads Widget

റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു



റോഡിലെ വെള്ളക്കെട്ട് വാഹന യാത്രികര്‍ക്കും കാല്‍നടയാത്രികര്‍ക്കും ദുരിതമാകുന്നു.  പഴയ മണര്‍കാട് റോഡ് മുതല്‍ നേഴ്‌സറി പടി വരെയുള്ള അര കിലോമീറ്ററോളം റോഡില്‍ വെള്ളക്കെട്ട്  ഇവിടെ നിത്യകാഴ്ചയാണ്. മുന്‍പ് ഇവിടെ പല കൈവഴികളിലൂടെ മഴവെള്ളം ഒഴുകി പോയിരുന്നു.  എന്നാല്‍ കൈവഴികള്‍ നികത്തി റോഡ് നിര്‍മ്മിച്ചതോടെ ഓടകള്‍ ഇല്ലാതായി.  വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍  ചെളിയും മണ്ണും നിറഞ്ഞ  മലിനജലം കാല്‍നടക്കാരുടെ ദേഹത്തും വസ്ത്രങ്ങളിലും തെറിക്കുന്നതും നിത്യ സംഭവമാണ് . സമീപമുള്ള വ്യാപാരസ്ഥാപനങ്ങളിലേക്കും വെള്ളം തെറിച്ചു വീഴുന്നുണ്ട്.  
ഇരുചക്രവാഹന യാതികരും കാല്‍ നടയാത്രികരുമാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. കനത്ത മഴയുള്ള ദിവസങ്ങളില്‍ ഇതുവഴി ചെറുവാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയാത്ത സാഹചര്യവും  ഉണ്ടാകുന്നുണ്ട് . മോനിപ്പള്ളി വളവിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതര്‍ നടപടി എടുത്തിട്ടില്ല.  ഇവിടുത്തെ വെള്ളക്കെട്ട് ഗതാഗതക്കുരുക്കിനും കാരണമാകുന്നു.   ഓടകള്‍ നിര്‍മ്മിച്ച് വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കണം എന്ന ആവശ്യം ശക്തമാവുകയാണ്.


Post a Comment

0 Comments