Breaking...

9/recent/ticker-posts

Header Ads Widget

വിവിധ കേന്ദ്രങ്ങളില്‍ പഥ സഞ്ചലനങ്ങളും സാംഘിക്കും നടന്നു



രാഷ്ട്രീയ സ്വയം സേവക സംഘം രൂപീകൃതമായിട്ട് നൂറു വര്‍ഷം പൂര്‍ത്തിയാകുന്ന വിജയദശമി ദിനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പഥ സഞ്ചലനങ്ങളും സാംഘിക്കും നടന്നു. ദേശസ്‌നേഹവും അച്ചടക്കവും ധര്‍മ്മ ബോധവുമുള്ള വ്യക്തിത്വങ്ങളെ വാര്‍ത്തെടുത്ത് രാഷ്ട്രനിര്‍മ്മാണം എന്ന സന്ദേശമായാണ് വിജയദശമി ദിനത്തിലെ ആഘോഷങ്ങള്‍ നടന്നത്. RSS കിടങ്ങൂര്‍ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ പഥസഞ്ചലനവും സാംഘിക്കും നടന്നു. കിടങ്ങൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്കിനു സമീപത്തു നിന്നും ആരംഭിച്ച പഥസഞ്ചലനം കിടങ്ങൂര്‍ ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ഡോ B വേണുഗോപാല്‍ അധ്യക്ഷനായിരുന്നു. എസ് സേതുമാധവന്‍ മുഖ്യ പ്രഭാഷണം നടത്തി. രാഷ്ട്രനിര്‍മ്മാണത്തില്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ കര്‍മ്മപഥങ്ങളെക്കുറിച്ച് അദ്ദേഹംവിശദീകരിച്ചു. കേസരി വാരികയുടെ പ്രചരണത്തിന്റെ ഭാഗമായി ദേവസ്വം മാനേജര്‍ എന്‍.പി ശ്യാംകുമാര്‍ ആദ്യ വരിസംഖ്യ നല്‍കി. കേരള സംഘ ചരിത്രം ഒന്നാം ഭാഗം പ്രകാശനം എസ് സേതുമാധവന്‍ ഡോ ബി വേണുഗോപാലിന് നല്‍കി നിര്‍വ്വഹിച്ചു.



Post a Comment

0 Comments