റബ്ബറിന്റെ താങ്ങുവില 200 രൂപയായി വര്‍ധിപ്പിക്കാനും നെല്ലിന്റെ സംഭരണ വില 30 രൂപയായി വര്‍ധിപ്പിക്കാനുമുള്ള തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത് കാര്‍ഷിക മേഖലയ്ക്ക് ആശ്വാസമാകുന്നു. 180 രൂപയായിരുന്ന റബറിന്റെ മിനിമം സപ്പോര്‍ട്ട് പ്രൈസ് 20 രൂപ വര്‍ധിപ്പിച്ചു. മാര്‍ക്കറ്റ് വിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കിയിരുന്നത് ഇപ്പോള്‍ മുടങ്ങിയിരുന്നു . താങ്ങുവിലയ്ക്കാപ്പം മാര്‍ക്കറ്റ് വിലയുമെത്തിയതോടെ വിലവ്യത്യാസമില്ലാതാവുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ 20 രൂപയോളം വത്യാസമുണ്ടാക്കുന്ന സാഹചര്യമാണ് പുതിയ പ്രഖ്യാപനത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഇത് റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകും. ഇതോടൊപ്പം നെല്ലിന്റെ സംഭരണ വില ഉയര്‍ത്തിയത് കര്‍ഷകര്‍ക്ക് കൃഷിയിയിറക്കാന്‍ താല്പര്യം വര്‍ധിപ്പിക്കും. വിലത്തകര്‍ച്ചയും സംഭരണത്തിലെ അപാകതകളും മൂലം കൃഷി ഉപേക്ഷിക്കാന്‍ തയ്യാറായ കര്‍ഷകര്‍ക്ക് വീണ്ടും കൃഷിയിലേക്ക് തിരിയാന്‍ ഇപ്പോഴത്തെ പ്രഖ്യാപനം വഴിയൊരുക്കും. തദ്ദേശതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുദേശിച്ചാണ് പ്രഖ്യാപനമെങ്കിലും ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് പ്രതീക്ഷയാക്കുകയാണ് പുതിയ തീരുമാനം.





0 Comments