Breaking...

9/recent/ticker-posts

Header Ads Widget

റണ്‍ പാലാ റണ്‍ മാരത്തണ്‍ സീരീസിന് പാലായില്‍ തുടക്കമായി .



റണ്‍ പാലാ റണ്‍ മാരത്തണ്‍ സീരീസിന് പാലായില്‍ തുടക്കമായി . വിദേശരാജ്യങ്ങളില്‍ പ്രചാരത്തിലുള്ള പാര്‍ക്ക് റണ്‍ മാതൃകയിലാണ് റണ്‍ പാലാ റണ്‍ സീരിസും ക്രമീകരിച്ചിരിക്കുന്നത്. ആരോഗ്യ ബോധമുള്ള ലഹരി വിരുദ്ധ സമൂഹം എന്ന സന്ദേശവുമായാണ് പ്രഥമ റണ്‍ പാലാ റണ്‍ സീരിസ് ഔദ്യോഗികമായി തുടക്കമിട്ടത്. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍  മാണി സി. കാപ്പന്‍ എം.എല്‍.എ. മത്സര പരമ്പരയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു. ഇത്തരം പരിപാടികള്‍ ജനങ്ങളെ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുന്നതില്‍ വലിയ പങ്കുവഹിക്കും എന്ന് മാണി സി കാപ്പന്‍ പറഞ്ഞു. 

ആരോഗ്യപരമായ ശീലങ്ങള്‍ പിന്തുടരുന്നതിനും മയക്കുമരുന്ന് വിമുക്തമായ ജീവിതം ഉറപ്പാക്കുന്നതിനും ഇത്തരം ശ്രമങ്ങള്‍ പാലാക്കാരെ പ്രേരിപ്പിക്കുമെന്ന് അദ്ദേഹം  വ്യക്തമാക്കി. പാലായുടെ സാമൂഹിക ആരോഗ്യ ഉത്തരവാദിത്വം ഉയര്‍ത്തിക്കാട്ടുന്ന പരിപാടിയായാണ് റണ്‍ പാലാ റണ്‍ സീരിസ് മാറുന്നത്. വിദ്യാര്‍ത്ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഉള്‍പ്പെടെയുള്ള വിവിധ തലത്തിലുള്ള ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പാലാ സെന്റ് തോമസ് കോളേജ്, എഞ്ചിനീയേഴ്‌സ് ഫോറം പാലാ, ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318-ബി എന്നിവയുടെ ആഭിമുഖ്യത്തിലാണ് റണ്‍ പാലാ റണ്‍ സംഘടിപ്പിക്കുന്നത്. ലയന്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ മാഗി ജോസ് മേനംപറമ്പില്‍, എഞ്ചിനീയര്‍സ് ഫോറം പ്രസിഡന്റ് റിട്ട. ഗ്രൂപ്പ് ക്യാപ്റ്റന്‍ ബാബു ജോസഫ്, ചെറി എ. മേനംപറമ്പില്‍, ഡോ. ജിന്‍സ് കാപ്പന്‍, ജയ്‌സ് ഡി സാനു എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. 3 കിലോമീറ്റര്‍,  6 കിലോ മീറ്റര്‍ വിഭാഗങ്ങളിലാണ് മത്സരാധിഷ്ഠിതമല്ലാതെ കൂട്ട ഓട്ടം നടത്തുന്നത്.  യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനകീയ പിന്തുണ നേടി മുന്നേറുന്ന ആരോഗ്യ പ്രചാരണ പരിപാടിയാണ് 'പാര്‍ക്ക് റണ്‍'. ഓരോ ശനിയാഴ്ചകളിലും നഗരങ്ങളിലെ പൊതുപാര്‍ക്കുകളില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടി, വിനോദത്തോടൊപ്പം ഫിറ്റ്‌നസിനും സമൂഹ ഐക്യത്തിനും പ്രാധാന്യം നല്‍കുന്ന ഒരു പ്രവര്‍ത്തനരീതിയാണ്.എല്ലാവര്‍ക്കും സൗജന്യമായി പങ്കെടുക്കാവുന്ന, ആസ്വാദ്യപരമായ ആരോഗ്യപ്രവര്‍ത്തനം എന്നതാണ് പ്രത്യേകത. കുടുംബങ്ങള്‍, സുഹൃത്തുക്കള്‍, മുതിര്‍ന്നവര്‍, കുട്ടികള്‍ തുടങ്ങി എല്ലാ തലത്തിലുള്ളവരും പങ്കുചേരുന്ന പാര്‍ക്ക് റണ്‍, സമൂഹ ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ആരോഗ്യപരിപാലനത്തിനുള്ള പ്രചോദനവുമാണ് നല്‍കുന്നത്.


Post a Comment

0 Comments