Breaking...

9/recent/ticker-posts

Header Ads Widget

രാകേഷ് കിഷോര്‍ എന്ന അഭിഭാഷകനെ പുറത്താക്കണമെന്ന് സജി മഞ്ഞക്കടമ്പില്‍



സുപ്രീം കോടതിയുടെ പരിധിയില്‍ വരാത്ത കേസ് പരിഗണിക്കാന്‍ നിര്‍വ്വാഹമില്ല എന്ന് പറഞ്ഞ ദളിത് വിഭാഗക്കാരനായ ചീഫ് ജസ്റ്റിസ് ബി.അര്‍. ഗാവായിക്കെതിരെ കോടതി മുറിയില്‍ ഷൂ എറിയാന്‍ ശ്രമിച്ച  രാകേഷ് കിഷോര്‍ എന്ന അഭിഭാഷകനെ അഭിഭാഷക വൃത്തിയില്‍ നിന്നും പുറത്താക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ചീഫ് കോര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. 

തൃണമൂല്‍ കോണ്‍ഗ്രസ് കോട്ടയം ജില്ലാ നേതൃസംഗമം പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ അദ്ധ്യക്ഷത വഹിച്ചു.ചീഫ് കോര്‍ഡിനേറ്റര്‍ ഹംസ പാറക്കാട് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി എം.എം ഖാലിദ്, അന്‍സാരി ഈരാറ്റുപേട്ട, നോബി ജോസ് പനന്താനത്ത്, ഈപ്പച്ചന്‍ അത്തിയാലില്‍ ,  സുബിഷ് ഇസ്മായില്‍,സന്തോഷ് മൂക്കിലിക്കാട്ട്, വിപിന്‍ ശൂരനാടന്‍, അബ്ദുള്‍ നിയാസ്, ബിജു തെക്കേടം, , സുനിച്ചന്‍ പുതുപ്പള്ളി,സി.ജി ബാബു, കെ.എം കുര്യന്‍, വൈശാഖ് സുരേന്ദ്രന്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.


Post a Comment

0 Comments