Breaking...

9/recent/ticker-posts

Header Ads Widget

ബസ് ജീവനക്കാരും SFI പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം



പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാരും SFI പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ബസ് ജീവനക്കാരുടെ ഗുണ്ടായിസത്തിനെതിരെ മാര്‍ച്ച് എന്ന ഫ്‌ളക്‌സ് ബോര്‍ഡുമായി SFI പ്രവര്‍ത്തകര്‍ കൊട്ടാരമറ്റം സ്റ്റാന്റില്‍ പ്രതിഷേധ സമരം നടത്തി. 

CPIM ജില്ലാ കമ്മറ്റിയംഗം ലാലിച്ചന്‍ ജോര്‍ജ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.  പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു  ജീവനക്കാരനെ SFI പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. പോലീസ് സ്ഥലത്തുണ്ടായിരിക്കെയാണ് സംഭവം. വിദ്യാര്‍ഥിക്ക് കണ്‍സഷന്‍ നല്‍കാത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളുമായി ജീവനക്കാര്‍ കലഹിച്ചിരുന്നു. ബസ് തടയുന്ന സാഹചര്യവുമുണ്ടായിരുന്നു. ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് ഇന്ന് എസ്എഫ്‌ഐ പാലാ കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍  പ്രതിഷേധ മാര്‍ച്ച് നടത്തിയത്.  സിപിഐ എം പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി, എസ്എഫ്‌ഐ നേതാക്കളായ വിഷ്ണു, റ്റുബി, എഡ്വിന്‍, വൈഷ്ണവി എന്നിവര്‍ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടായതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി.


Post a Comment

0 Comments