Breaking...

9/recent/ticker-posts

Header Ads Widget

അരുണാപുരത്ത് നഗരസഭയിലെ ആദ്യത്തെ സ്മാര്‍ട്ട് അങ്കണവാടിയുടെ ഉദ്ഘാടനം നടന്നു



അരുണാപുരത്ത് നഗരസഭയിലെ ആദ്യത്തെ സ്മാര്‍ട്ട് അങ്കണവാടിയുടെ ഉദ്ഘാടനം നടന്നു.നഗരസഭയുടെ ഇരുപത്തിരണ്ടാം വാര്‍ഡ്  കരേപ്പാറ അങ്കണവാടിയാണ്  സ്മാര്‍ട്ട് അങ്കണവാടിയായി മാറിയത്. നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു.  വാര്‍ഡ് മെമ്പറും വികസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ സാവിയോ കാവുകാട്ട് അദ്ധ്യക്ഷനായിരുന്നു. 

ഇന്ററാക്ടീവ് പാനല്‍ ഇലക്ട്രോണിക് ബോര്‍ഡ്, വാട്ടര്‍ പ്യൂരിഫയര്‍, കമ്യൂണിറ്റി ഹാള്‍, കളി സ്ഥലം തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഉള്‍ക്കൊളളിച്ചാണ് അങ്കണവാടി സ്മാര്‍ട്ടാക്കിയത്. ക്ഷേമകാര്യ സമിതി ചെയര്‍പേഴ്പണ്‍ ബിന്ദു മനു, റോട്ടറി ക്ലബ് പ്രസിഡന്റ് ജോഷി വെട്ടുകാട്ടില്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജ്യോതികുമാര്‍, കൗണ്‍സിലര്‍മാരായ ആന്റോ പടിഞ്ഞാറെക്കര, ജോസിന്‍ ബിനോ , ലീന സണ്ണി, ബൈജു കൊല്ലംപറമ്പില്‍, സിജി പ്രസാദ്, നീനാ ചെറുവള്ളില്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ എ സിയാദ്, ബിജു പാലൂപ്പടവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments