വിജയദശമി ദിനത്തില്‍ പുതിയ ബാച്ചിന്റെ വിദ്യാരംഭവും നടന്നു. 4 ദിവസങ്ങളിലായി നടന്ന നൃത്ത സംഗീതോത്സവ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് നടന്ന വാര്‍ഷിക സമ്മേളനം പ്രസിദ്ധ വയലിനിസ്റ്റ് C.S അനുരൂപ് ഉദ്ഘാടനം ചെയ്തു. കിടങ്ങൂര്‍ ദേവസ്വം മാനേജര്‍ N.P ശ്യാംകുമാര്‍ അധ്യക്ഷനായിരുന്നു. ദേവസ്വം സെകട്ടറി ശ്രീജിത് നമ്പൂതിരി, പ്രൊഫ ജയലക്ഷ്മി, ബിനു എം.ബി , ഡോ ബിജു കേദാരത്തില്‍, ഹരികൃഷ്ണന്‍ കുറ്റിയാങ്കല്‍, സ്‌കൂള്‍ ഡയറക്ടര്‍ വിനോദ് ഇടമുള തുടങ്ങിയവര്‍ പ്രസംഗിച്ചു. വയലിനിസ്റ്റ് C.S അനുരൂപും ശിഷ്യ പാര്‍വ്വതി ദിലീപും ചേര്‍ന്ന് വയലിന്‍ കച്ചേരി അവതരിപ്പിച്ചു. സോപാനം സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും അവതരിപ്പിച്ച സംഗീത നൃത്ത വാദ്യ കലാ പരിപാടികളാണ് വാര്‍ഷികോത്സവത്തെ ആകര്‍ഷകമാക്കിയത്.
0 Comments