Breaking...

9/recent/ticker-posts

Header Ads Widget

കളത്തൂക്കടവില്‍ ആയുര്‍വ്വേദ ആശുപത്രി സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടന്നു



തലപ്പലം ഗ്രാമപഞ്ചായത്തില്‍ കളത്തൂക്കടവില്‍ ആയുര്‍വ്വേദ ആശുപത്രി സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം  മാണി സി.കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു. മാണി.സി.കാപ്പന്‍ MLA യുടെ ആസ്തി വികസന  ഫണ്ടില്‍ നിന്നും 62 ലക്ഷം രൂപ ഉപയോഗിച്ചാണ്  ആയുര്‍വേദ ആശുപത്രി സമുച്ചയത്തിന്റെ നിര്‍മ്മാണം നടത്തുന്നത്. 


പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ജോസഫ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മറിയാമ്മ ഫെര്‍ണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ജോമി ബെന്നി സ്വാഗതം ആശംസിച്ചു. ബ്ലോക്ക് മെമ്പര്‍മാരായ ജെറ്റോ ജോസഫ്, ശ്രീകല ആര്‍ , തലപ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സ്റ്റെല്ലാ ജോയി ,കളത്തൂക്കടവ് സെന്റ് ജോണ്‍ വിയാനി ചര്‍ച്ച്  വികാരി ഫാ.തോമസ് ബ്രാഹ്‌മണവേലില്‍,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിഷ ഷൈബി,വാര്‍ഡ് മെമ്പര്‍ എല്‍സമ്മ തോമസ്, കൊച്ചുറാണി ജെയ്‌സണ്‍, കോട്ടയം ഐഎസ്എം  DMO  ഡോ. അജിത ഐ.റ്റി,  ഡോ. ജൂവല്‍ ജോസ്, സെകട്ടറി മുഹ്‌സില്‍ എം എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments