കവര്‍ച്ച ചെയ്തു. ബെന്നി ചാക്കോയും ഭാര്യയും രാവിലെ ആറരയോടെ പള്ളിയില്‍ പോയ സമയത്താണ് മോഷ്ടാക്കള്‍ വീടിന്റെ പുറകുവശത്തെ കതക് തകര്‍ത്ത് ഉള്ളില്‍ കയറിയത്. വീടിന്റെ താഴത്തെയും മുകളിലത്തെയും നിലകളിലെ അലമാരികള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ പുറത്തേക്ക് വാരിവലിച്ചിട്ട നിലയിലാണ്.
മാര്‍സ്ലീവാ ആശുപത്രിയില്‍ നേഴ്‌സായി ജോലി ചെയ്യുന്ന മകള്‍ രാവിലെ എട്ടരയുടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. രക്ഷിതാക്കളെയും ബന്ധുക്കളെയും അയല്‍ക്കാരെയും വിവരം അറിയിച്ചതിനെ തുടര്‍ന്ന് മോഷണം സ്ഥിരീകരിക്കുകയും അയര്‍ക്കുന്നം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ആയിരുന്നു. ശനിയാഴ്ച ഡ്യൂട്ടിക്ക് പോയ അനീറ്റ ധരിച്ചിരുന്ന ആഭരണങ്ങള്‍ ഊരി വെച്ചതിനുശേഷം ആണ് ഡ്യൂട്ടിക്ക് പോയത്. ഈ ആഭരണങ്ങളും നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. മകളുടെ വിവാഹത്തിനായി രക്ഷിതാക്കള്‍ സ്വരൂപിച്ചുവെച്ച സ്വര്‍ണവും പണവും ആണ് നഷ്ടമായിരിക്കുന്നത്. അയര്‍ക്കുന്നം പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധനനടത്തി. മോഷണം നടന്ന വീടിനു സമീപം മറ്റു വീടുകള്‍ ഇല്ലാത്തതും വീട്ടുകാര്‍ പള്ളിയില്‍ പോകുന്നത് തിരിച്ചറിഞ്ഞുമാണ് മോഷണം നടത്തിയതെന്ന്സംശയിക്കുന്നു.
0 Comments