ഭരണങ്ങാനം പഞ്ചായത്ത് വികസന സദസ്സ് പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്തില്‍ നടപ്പാക്കിയ വികസന പദ്ധതികളെക്കുറിച്ചും ഭാവിയില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികളെക്കുറിച്ചുമുള്ള ചര്‍ച്ചകളുമായാണ് വികസന സദസ്സ് നടന്നത്. ജില്ലാപഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്സി ജോര്‍ജ് അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് ചെറുവള്ളി ആദരിക്കല്‍ ചടങ്ങ് നിര്‍വഹിച്ചു. ഭരണങ്ങാനം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ അനുമോള്‍ മാത്യു സ്വാഗതമാശംസിച്ചു. ബ്ലോക് പഞ്ചായത്തംഗം ജോസ് ചെമ്പകശ്ശേരി , ഗ്രാമ പഞ്ചായത്തംഗം സുധാ ഷാജി, ജോസുകുട്ടി മാത്യു, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് വീഡിയോ പ്രസന്റേഷന്‍ നടന്നു. ഭരണങ്ങാനം പഞ്ചായത്തിലെ വികസനനേട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് സെകട്ടറി അവതരിപ്പിച്ചു.





0 Comments