വ്യാപാരി വ്യവസായി സമിതി ഏറ്റുമാനൂര്‍ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. അനധികൃത വഴിയോരക്കച്ചവടങ്ങള്‍ നിയന്ത്രിക്കുക, വര്‍ധിച്ചു വരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണുക, ചിറക്കുളം മത്സ്യ മാര്‍ക്കറ്റ് റോഡ് നവീകരിക്കുക, നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് നടത്തിയത്.





0 Comments