Breaking...

9/recent/ticker-posts

Header Ads Widget

വനിതാ ഫിറ്റ്‌നെസ് സെന്റര്‍ നിര്‍മാണത്തിന് തുടക്കമായി.



ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ വനിതാ ഫിറ്റ്‌നെസ് സെന്റര്‍ നിര്‍മാണത്തിന് തുടക്കമായി. ചൂണ്ടച്ചേരിയിലുള്ള ആയുര്‍വ്വേദ ആശുപത്രി പരിസരത്താണ് ഫിറ്റ്‌നെസ് സെന്റര്‍ കെട്ടിടം നിര്‍മിക്കുന്നത്. ളാലം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോര്‍ജ്ജ് നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു. 

വനിതകള്‍ക്കായാണ് പദ്ധതിയെങ്കിലും പുരുഷന്‍മാര്‍ക്കും അവസരം ലഭ്യമാക്കുമെന്ന് അവര്‍ പറഞ്ഞു. യോഗത്തില്‍ ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് ചെറുവള്ളി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോബി സേവ്യര്‍, പഞ്ചായത്ത് അംഗങ്ങളായ സുധാ ഷാജി, അനുമോള്‍ മാത്യു, ആശുപത്രി വികസന സമിതിയംഗം ടോമി തുരുത്തിക്കര, ആശാ വര്‍ക്കര്‍ മഞ്ജു, ആയുഷ് മിഷന്‍ യോഗ ട്രെയിനര്‍ സിജി മരുതോലില്‍, യോഗ പരിശീലനം നടത്തുന്ന പ്രദേശവാസികളായ വനിതകള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Post a Comment

0 Comments