വലിയകുമാരമംഗലം സെന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിവിരുദ്ധ തെരുവുനാടകം നടത്തി. മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് അടൂര്‍ എമിറേറ്റ്‌സിന്റെയും സ്‌കൂളിലെ എന്‍ എസ് എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കുട്ടികളുടെയും നേതൃത്വത്തിലാണ് പരിപാടി നടന്നത്. സ്‌കൂള്‍ മാനേജര്‍ റവ. ഫാ കുര്യന്‍ തടത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലയണ്‍സ് ക്ലബ്ബ് ജില്ലാ ചീഫ് പ്രൊജക്ട് കോഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ബിനോയ് ജോസഫ്, ലയണ്‍സ് ക്ലബ് ഓഫ് അടൂര്‍ എമിരേറ്റ്‌സ് വൈസ് പ്രസിഡന്റ് സന്തോഷ് വര്‍ഗീസ്, സെക്രട്ടറി സുരമ്യ വര്‍ഗീസ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലിന്‍സി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.


.webp)


0 Comments