Breaking...

9/recent/ticker-posts

Header Ads Widget

കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളില്‍ ഏകതാ ദിനാഘോഷം



കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളില്‍ ഏകതാ ദിനാഘോഷത്തോടനുബന്ധിച്ച് ഏകതദിന റാലി, യൂണിറ്റി റണ്‍, പ്രത്യേക അസംബ്ലി,  നൃത്തവിരുന്ന് എന്നിവ സംഘടിപ്പിച്ചു. SPC,NCC, LITTLE KITES, SCOUT AND GUIDE, JRC എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ റാലിയില്‍ 300 ഓളം കുട്ടികള്‍ പങ്കെടുത്തു. 

സ്‌കൂള്‍ അങ്കണത്തില്‍ നിന്നും ആരംഭിച്ച റാലി കടുത്തുരുത്തി എസ്.ഐ അഭയ് ചന്ദ് ഫ്‌ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് അങ്കണത്തിലെ യുദ്ധ സ്മാരകത്തിനു മുന്നില്‍ റാലി സമാപിച്ചു. ഹെഡ്മാസ്റ്റര്‍  കുര്യാക്കോസ് മാത്യു  സന്ദേശം നല്‍കി. അധ്യാപകരായ ജിമില്‍ ബേബി, ഫില്‍മോന്‍ തോമസ്, മിനിമോള്‍ കെ.എം, സിബി, സി.അല്‍ബി, ജിതിന്‍ ജോസ്, അലക്‌സ് ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments