Breaking...

9/recent/ticker-posts

Header Ads Widget

ജോസ് കെ മാണി എം.പി യെ കര്‍ഷക യൂണിയന്‍ എം അനുമോദിച്ചു.



കേരളത്തിലെ കര്‍ഷകരുടെ ക്ഷേമത്തിനായി  സര്‍ക്കാരില്‍  സമ്മര്‍ദ്ദം ചെലുത്തിയ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍  ജോസ് കെ മാണി എം.പി യെ കര്‍ഷക യൂണിയന്‍ എം പാലാ നിയോജകമണ്ഡലം കമ്മിറ്റി അനുമോദിച്ചു. റബറിന്റെ തറവില 180 രൂപയില്‍ നിന്ന് 200 രൂപയായും നെല്ലിന്റെ സംഭരണ വില 28.20 രൂപയില്‍ നിന്നും 30 രൂപയായും ക്ഷേമപെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 2000 രൂപയായും  വര്‍ധിപ്പിച്ച കേരള ഗവണ്‍മെന്റ് തീരുമാനത്തെ കര്‍ഷക യൂണിയന്‍ സ്വാഗതം ചെയ്തു. 

 റബ്ബര്‍ താങ്ങു വില   വര്‍ദ്ധനവിനായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി കേരള സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. നിയോജക മണ്ഡലം പ്രസിഡണ്ട് അപ്പച്ചന്‍ നെടുംപള്ളി അധ്യക്ഷത  വഹിച്ചു. കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറി അഡ്വ. ജോസ് ടോം, ജില്ലാ സെക്രട്ടറി സോണി തെക്കേല്‍, ട്രഷറര്‍ മാത്തുക്കുട്ടി തോമസ്,നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിന്‍ കെ അലക്‌സ്, പാലാ മണ്ഡലം പ്രസിഡണ്ട്  ബിജു പാലു പടവന്‍, നിയോജക മണ്ഡലം സെക്രട്ടറിമാരായ കെ ഭാസ്‌കരന്‍ നായര്‍, ടോമി തകിടിയേല്‍,  മണ്ഡലം ഭാരവാഹികളായ ഷാജി കൊല്ലിത്തടം, പി.വി ചാക്കോ പറവെട്ടിയേല്‍ അബു മാത്യ,, ജോര്‍ജുകുട്ടി ജേക്കബ്, ജയ്‌സണ്‍ ജോസഫ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments