Breaking...

9/recent/ticker-posts

Header Ads Widget

കേരളപ്പിറവി ദിനത്തില്‍ ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.



കേരളപ്പിറവി ദിനത്തില്‍ പാലാ സെന്റ് മേരീസിലെ കുട്ടികളും ലയണ്‍സ് ക്ലബ്ബും ചേര്‍ന്ന് ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. 69-ാമത് കേരളപ്പിറവി ദിനത്തില്‍  പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പെണ്‍കുട്ടികളും ലയണ്‍സ് ഡിസ്ട്രിക് 318 B യും വിമുക്തി ക്ലബ്ബും ചേര്‍ന്നാണ്  ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 

ലയണ്‍സ് ജില്ലാ ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍  സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു.  സമ്മേളനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍  വിജയലക്ഷ്മി കുട്ടികള്‍ നിര്‍മ്മിച്ച ലഹരിവിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റുകാര്‍ഡുകള്‍ പോസ്റ്റ് ബോക്‌സില്‍ നിക്ഷേപിച്ച് ലഹരി വിരുദ്ധ സന്ദേശം നല്‍കി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്യു ജോസ് സ്വാഗതം ആശംസിച്ചു.   കുട്ടികള്‍ നിര്‍മ്മിച്ച പേപ്പര്‍ ക്യാരി ബാഗുകള്‍ ഹെഡ്മിസ്ട്രസ് ഏറ്റുവാങ്ങി. കുട്ടികള്‍ ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന സ്‌കിറ്റ് അവതരിപ്പിച്ചു.  PTAപ്രസിഡന്റ് പാട്രിക് ജോസഫ്. സി. അര്‍ച്ചന, വിശാഖ് ജോസഫ്, അന്നമോള്‍ തോമസ്, മിനി മോള്‍ മാത്യു എന്നിവര്‍സംസാരിച്ചു.


Post a Comment

0 Comments