Breaking...

9/recent/ticker-posts

Header Ads Widget

ജപമാല മാസാചരണത്തിന് ഭക്തിനിര്‍ഭരമായ സമാപനം.



കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ ജപമാല മാസാചരണത്തിന് ഭക്തിനിര്‍ഭരമായ സമാപനം. പള്ളിയില്‍ നിന്നും വെഞ്ചരിച്ചു നല്‍കിയ പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപവുമായി വാര്‍ഡുകളിലെ ഭവനങ്ങളില്‍ ഒക്ടോബര്‍ മാസത്തിന്റെ ആരംഭം മുതല്‍ നടന്നുവന്ന ജപമാല പ്രാര്‍ത്ഥനയുടെ സമാപനത്തോടുനുബന്ധിച്ച് പള്ളിയില്‍ തിരുനാള്‍ കുര്‍ബാനയും ജപമാല പ്രദക്ഷിണവും നടന്നു.

 രാവിലെ വിശുദ്ധ കുര്‍ബാന നടന്നു. വൈകീട്ട് ഫാ.ജോസഫ് കദളിയില്‍ തിരുനാള്‍ കുര്‍ബാനയര്‍പിച്ച് സന്ദേശം നല്‍കി. ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചു കൊണ്ട് ടൗണിലൂടെ  ജപമാല പ്രദക്ഷിണം നടന്നു. കത്തിച്ച മെഴുകുതിരികളും ജപമാലകളും കൈയ്യിലേന്തി വിശ്വാസികള്‍ പ്രദക്ഷിണത്തിന്‍ പങ്കെടുത്തു.  പാച്ചോര്‍ നേര്‍ച്ച വിതരണവും നടന്നു.   തിരുകര്‍മങ്ങള്‍ക്ക് ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ.ജോണ്‍ നടുത്തടം, ഫാ.ഏബ്രഹാം പെരിയപ്പുറം എന്നിവര്‍ കാര്‍മികത്വം വഹിച്ചു.


Post a Comment

0 Comments