മീനച്ചില്‍ താലൂക്കിലെ റേഷന്‍ വ്യാപാരികള്‍ താലൂക്ക് സപ്ലൈ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.റേഷന്‍ വ്യാപാരികളുടെ വേതനം പരിഷ്‌കരിക്കുക, 70 വയസ് കഴിഞ്ഞ വര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുക, KTPDS നിയമം പരിഷ്‌കരിക്കുക, ക്ഷേമനിധി പരിഷ്‌കരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.
 ജില്ലാ പ്രസിഡന്റ് സേവ്യര്‍ ജയിംസ് ധര്‍ണ ഉദ്ഘാടനം ചെയ്തു. അഡ്വ. സന്തോഷ് മണര്‍കാട് അധ്യക്ഷനായിരുന്നു. സന്തോഷ് കുര്യത്ത്, ടോമിച്ചന്‍ പഴേമഠം ,സജി മാത്യു, V P ഇബ്രാഹിം, സുരേഷ് കുമാര്‍, ബെന്നി കരൂര്‍, ജോബി മാത്യു എന്നിവര്‍ സംസാരിച്ചു.





0 Comments