Breaking...

9/recent/ticker-posts

Header Ads Widget

കൊട്ടാരം ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടപ്പന്തലിന്റെ സമര്‍പ്പണം നടന്നു.



കുറിച്ചിത്താനം പാറക്കുടിയില്‍ കൊട്ടാരം ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടപ്പന്തലിന്റെ സമര്‍പ്പണം നടന്നു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റും മുന്‍ SKV HSS പ്രിന്‍സിപ്പലുമായ MS ഗിരിശന്‍ നായര്‍ മണിമല സമര്‍പ്പണ കര്‍മ്മം നിര്‍വ്വഹിച്ചു. കൊട്ടാരം ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുന്‍ കാര്യദര്‍ശി ശിവരാമന്‍ നായര്‍ കോയിക്കാട്ടിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ട്രസ്റ്റ് ഭാരവാഹികളായ ജയപ്രകാശ് കിഴക്കെ ചെമ്മല, പങ്കജാക്ഷന്‍ നായര്‍ രാജേന്ദ്രവിലാസം ,ശ്രീജിത് കാരയ്ക്കാട്ട് , സ്ഥിതപ്രജ്ഞന്‍, അനില്‍കുമാര്‍ ഇലക്കാട്, രാജന്‍ കോയിക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മകയിരം പൂജയിലും നടപ്പന്തല്‍ സമര്‍പ്പണ ചടങ്ങിലും നിരവധി ഭക്തര്‍ പങ്കെടുത്തു. 

ആയിരത്തിലധികം വര്‍ഷത്തെ ചരിത്രപാരമ്പര്യമുള്ള പാറക്കുടിയില്‍ കൊട്ടാരം ക്ഷേത്രത്തില്‍  യക്ഷി, ഭഗവതി, രക്ഷസ്, ശാസ്താവ് എന്നീ പ്രതിഷ്ഠകളും, നാഗരാജാവും, നാഗയക്ഷിയും കൂടികൊള്ളുന്ന സര്‍പ്പക്കാവുമാണുള്ളത്. ഔഷധസസ്യങ്ങളും അപൂര്‍വ്വ സസ്യജാലങ്ങളും നിറഞ്ഞ സര്‍പ്പക്കാവ് പാരമ്പര്യത്തനിമയോടെ സംരക്ഷിച്ച് നിലനിര്‍ത്തി ജൈവവൈവിധ്യ സംരക്ഷണത്തിന് ഉത്തമ മാതൃകയാവുകയാണ് പാറക്കുടിയില്‍ കൊട്ടാരം ക്ഷേത്രസങ്കേതം. എല്ലാ മലയാള മാസങ്ങളിലെയും മകയിരം നാളിലാണ്  ക്ഷേത്രത്തില്‍ പൂജകള്‍ നടക്കുന്നത്. പ്രതിഷ്ഠാ ദിന മഹോത്സവവും സര്‍പ്പപൂജയുമാണ് ക്ഷേത്രത്തില്‍ പ്രധാന്യത്തോടെ നടത്തുന്ന ചടങ്ങുകള്‍. പാറക്കുടിയില്‍ കൊട്ടാരം ക്ഷേത്രത്തിലെ പൂജാദി കര്‍മ്മങ്ങള്‍ക്കും  പങ്കെടുക്കാനെത്തുന്നവര്‍ക്ക് ദര്‍ശനത്തിനും  സൗകര്യമൊരുക്കിക്കൊണ്ടാണ് ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഭക്തജനങ്ങളുടെ സഹകരണത്തോടെ നടപ്പന്തല്‍ നിര്‍മ്മിച്ചത്. ഭക്തജനങ്ങള്‍ക്ക് ദര്‍ശനപുണ്യമേകുന്നതൊടൊപ്പം ജൈവ വൈവിധ്യ സംരക്ഷണവുമാണ്  പാറക്കുടിയില്‍ കൊട്ടാരം ക്ഷേത്രത്തിന്റെ പ്രത്യേകത.


Post a Comment

0 Comments