Breaking...

9/recent/ticker-posts

Header Ads Widget

അഞ്ഞൂറ്റിമംഗലം ഗവ. എല്‍.പി. സ്‌കൂളിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം



തലപ്പലം ഗ്രാമപഞ്ചായത്തിലെ അഞ്ഞൂറ്റിമംഗലം ഗവ. എല്‍.പി. സ്‌കൂളിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മാണി സി. കാപ്പന്‍ MLA  നിര്‍വഹിച്ചു. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ, ആനന്ദ് ജോസഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പ്രിയ M സ്വാഗതം ആശംസിച്ചു. 

വാര്‍ഡ് മെമ്പര്‍ കെ.ജെ. സെബാസ്റ്റ്യന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി ബിജു സെന്റ് ജൂഡ് ഇലക്ട്രിക്കല്‍സ് എന്നിവരെ ആദരിച്ചു. ലയണ്‍സ് ക്ലബ് ഓഫ് ഭരണങ്ങാനം സ്‌കൂളിന് സൗജന്യമായി നല്‍കുന്ന ഫര്‍ണിച്ചറുകളുടെ കൈമാറ്റം മാണി സി കാപ്പന്‍ MLA നിര്‍വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍മാര്‍ പിടിഎ പ്രസിഡണ്ട് ലിജോ ജോസ് കൊന്നക്കല്‍, എം.പി.ടി.എ പ്രസിഡണ്ട് രോഹിണി രാജീവ് സ്റ്റാഫ് പ്രതി അരുണ്‍ വി എന്നിവര്‍ സംസാരിച്ചു.


Post a Comment

0 Comments