കേരള പിറവി ദിനത്തില്‍ കൗതുകം പകര്‍ന്ന് ഏറ്റുമാനൂരില്‍ മലയാളി മങ്ക മത്സരം. ഏറ്റുമാനൂര്‍ ജനകീയ വികസന സമിതിയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. വികസന സമിതി ഹാളില്‍ ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് മലയാളി മങ്ക മത്സരം ഉദ്ഘാടനം ചെയ്തു.
ജനകീയ വികസന സമിതി പ്രസിഡണ്ട് ബി രാജീവ് യോഗത്തില്‍ അധ്യക്ഷനായിരുന്നു. ASI നിസാ പി.എസ്,
പ്രിയ ബിജോയ്, അമ്മിണി എസ് നായര്‍, റൈസ ബീഗം, മായാദേവി ഹരികുമാര്‍, എം.എസ് രാജലക്ഷ്മി, അനു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. കേരളത്തിന്റെ തനതായ വേഷവിധാനങ്ങളണിഞ്ഞ് മത്സരാര്‍ത്ഥികള്‍ കടന്നുവന്നു. മലയാളി മങ്കയായി തെരഞെടുക്കപ്പെട്ട വനിതയെ പട്ടവും കിരീടവുമണിയിച്ച് അനുമോദിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. ഏറ്റുമാനൂര്‍ പാര്‍വതി ഗോള്‍ഡാണ് പരിപാടി സ്‌പോണ്‍സര്‍ ചെയ്തത്.





0 Comments